ന​വ​ജാ​ത​ശി​ശു​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്; യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യും
Thursday, October 17, 2019 7:22 PM IST
കോ​ട്ട​യം: ഇ​ടു​ക്കി വാ​ത്തി​ക്കു​ടി​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​വി​വാ​ഹി​ത​യാ​യ യു​വ​തി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച ശേ​ഷം കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ പ്ര​സ​വി​ച്ച പെ​ണ്‍​കു​ട്ടി കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലാ​ക്കി സ്കൂ​ൾ ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ട്ട​പ്പ​ന​യി​ലെ ഒ​രു കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് യു​വ​തി. മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ യു​വാ​വ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യേ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. യു​വാ​വി​നു പ്ര​ണ​യ​ബ​ന്ധം ഉ​ണ്ടെ​ന്ന​റി​ഞ്ഞ യു​വ​തി യു​വാ​വു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ പ്ര​ണ​യി​ച്ചി​രു​ന്ന യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യു​ക​യും ചെ​യ്ത​തോ​ടെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും മ​റ​ച്ചു​വ​ച്ചാ​ണ് യു​വ​തി ക​ട്ട​പ്പ​ന​യി​ലെ കോ​ള​ജി​ൽ പ​ഠി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. ഷാ​ൾ ഉ​പ​യോ​ഗി​ച്ച് വ​യ​ർ മു​റു​ക്കി​കെ​ട്ടി​വ​ച്ചാ​ണ് യു​വ​തി കോ​ള​ജി​ൽ എ​ത്തി​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ് കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു. പി​ന്നീ​ട് കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​നാ​യി സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സു​ഹൃ​ത്തി​നെ ഫോ​ണി​ൽ വി​ളി​ച്ചു. വി​ശ്വാ​സം വ​രാ​തി​രു​ന്ന സു​ഹൃ​ത്ത് കു​ഞ്ഞി​ന്‍റെ ഫോ​ട്ടോ ആ​വ​ശ്യ​പ്പെ​ട്ടു. മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രം പ​ക​ർ​ത്തി യു​വ​തി വാ​ട്സ്ആ​പ്പി​ലൂ​ടെ സു​ഹൃ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ സു​ഹൃ​ത്ത് വി​വ​രം മു​രി​ക്കാ​ശേ​രി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ൽ നി​ന്നും കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി ജ​നി​ച്ച​പ്പോ​ൾ ജീ​വ​നി​ല്ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. പ്ര​സ​വ വി​വ​രം മ​റ​ച്ചു പി​ടി​ച്ച​തി​നും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്ത​റി​യി​ക്കാ​തെ മ​റ​വു ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​നും പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.