ആ​സാം എ​ൻ​ആ​ർ​സി തലവനെ ഉ​ട​ൻ സ്ഥ​ലം​മാ​റ്റ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Friday, October 18, 2019 1:15 PM IST
ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) കോ​ർ​ഡി​നേ​റ്റ​ർ പ്ര​തീ​ക് ഹ​ജേ​ല​യെ ഉ​ട​ൻ സ്ഥ​ലം​മാ​റ്റ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

പ്ര​തീ​ക് ഹ​ജേ​ല​യെ പെ​ട്ടെ​ന്ന് സ്ഥ​ലം​മാ​റ്റാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ വേ​ണു​ഗോ​പാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് എ​ന്തെ​ങ്കി​ലും കാ​ര​ണ​മി​ല്ലാ​തെ സ്ഥ​ലംമാ​റ്റ​ങ്ങ​ൾ ന​ട​ക്കാ​റി​ല്ലേ എ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്ര​തി​ക​രി​ച്ച​ത്.

പ്ര​തീ​ക് ഹ​ജേ​ല 1995 ആ​സാം- മേ​ഘാ​ല​യ കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ്. ഹ​ജേ​ല​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്തി​മ പൗ​ര​ത്വ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. അ​ന്തി​മ പ​ട്ടി​ക​യി​ൽ നി​ന്നും 19 ല​ക്ഷം പേ​ർ പു​റ​ത്താ​യി​രു​ന്നു.

പ​ട്ടി​ക​യി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യി കാ​ണി​ച്ച് ബി​ജെ​പി അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഹ​ജേ​ല​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.