ഹി​ന്ദു​മ​ഹാ​സ​ഭാ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളു​ടെ വ​സ്ത്രം ക​ണ്ടെ​ത്തി
Sunday, October 20, 2019 6:30 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹി​ന്ദു​മ​ഹാ​സ​ഭാ മു​ൻ‌ അ​ധ്യ​ക്ഷ​ൻ ക​മ​ലേ​ഷ് തി​വാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക തെ​ളി​വ് ല​ഭി​ച്ചെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്രം യു​പി പോ​ലീ​സ് ക​ണ്ടെ​ത്തി. തി​വാ​രി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​ന​ട​ത്തു​ന്ന​തി​നു മു​ൻ​പു​ള്ള രാ​ത്രി​യി​ൽ യ​ഥാ​ർ​ഥ മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം തി​രി​ച്ച് മു​റി​യി​ലെ​ത്തി​യ പ്ര​തി​ക​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ബാ​ഗു​ക​ളും ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി​ക​ൾ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​റി​യി​ൽ​നി​ന്നും ഇ​വ​ർ‌ പു​റ​ത്തു​പോ​യി. കു​ർ​ത്ത​യാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ പ​ക്ക​ൽ മ​ഞ്ഞ ബാ​ഗി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ ഗു​ജ​റാ​ത്തി​ൽ​നി​ന്നും കാ​ൺ​പൂ​രി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് പ്ര​തി​ക​ൾ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​വി​ടെ​നി​ന്നും ല​ക്നോ​വി​ലേ​ക്ക് മ​റ്റൊ​രു ട്രെ​യി​നി​ലോ കാ​റി​ലോ ആ​കാം എ​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു.

ഖു​ർ​ഷി​ദ് ബാ​ഗി​ൽ വീ​ടി​ന​ടു​ത്തു​ള്ള ഓ​ഫി​സി​ലാ​ണ് ക​മ​ലേ​ഷ് തി​വാ​രി (43) കൊ​ല്ല​പ്പെ​ട്ട​ത്. ക​മ​ലേ​ഷി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ കൊ​ല​യാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യേ​റ്റ ക​മ​ലേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹി​ന്ദു മ​ഹാ​സ​ഭ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ക​മ​ലേ​ഷ് തി​വാ​രി 2017 ല്‍ ​ഹി​ന്ദു സ​മാ​ജ് പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു തോ​ക്കു​ധാ​രി​ക​ളും ഒ​രു കാ​വ​ൽ​ക്കാ​ര​നും ഉ​ൾ​പ്പെ​ടു​ന്ന സു​ര​ക്ഷ പ്രാ​ദേ​ശി​ക പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.