ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ സ്ഥാ​നാ​ർ‌​ഥി​ക​ൾ
Monday, October 21, 2019 8:21 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ മു​ന്ന​ണി​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാം​ത​ന്നെ ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും സാ​ഹ​ച​ര്യം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്നും മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​ന​ർ​ഥി ശ​ങ്ക​ർ റേ ​പ​റ​ഞ്ഞു. പു​തി​ഗൈ അ​ടി​മു​ഗ​ൾ സ്കൂ​ളി​ലെ ബൂ​ത്തി​ലെ​ത്തി രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ക്ത​മാ​യി തു​ട​രു​ന്ന മ​ഴ വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും എ​റ​ണാ​കു​ള​ത്തെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി മ​നു റോ​യ് പ​റ​ഞ്ഞു. ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലാ​ണ് മ​നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, രാ​വി​ലെ പ​തി​വു പോ​ലെ വോ​ട്ട​ർ​മാ​രെ​ത്തു​ന്നി​ല്ല​ല്ലോ എ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ബൂ​ത്തു​ക​ളി​ൽ പോ​ലും ആ​ളു​ക​ൾ ഇ​ല്ല എ​ന്നാ​യി​രു​ന്നു മ​നു​വി​ന്‍റെ പ്ര​തി​ക​ര​ണം.

എ​റ​ണാ​കു​ള​ത്തെ വെ​ള്ള​ക്കെ​ട്ട് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​ജി.​രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​ട​ത്- വ​ല​ത് ഭ​ര​ണ​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണ് എ​റ​ണാ​കു​ള​ത്തെ വെ​ള്ള​ക്കെ​ട്ടെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി. ക​ത്രി​ക്ക​ട​വ് സെ​ന്‍റ് ജോ​ക്കിം​സ് സ്കൂ​ളി​ലാ​ണ് രാ​ജ​ഗോ​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പ്ര​വ​ർ‌​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റു​മെ​ന്ന് വ​ട്ടി​യൂ​ർ​കാ​വി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു. 12,000-15,000 വ​രെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും പ്ര​ശാ​ന്ത് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.