റ​ഫാ​ൽ: പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളി​ൽ വി​ധി വ്യാ​ഴാ​ഴ്ച
Wednesday, November 13, 2019 12:54 PM IST
ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗം ബെ​ഞ്ചാ​ണ് രാ​വി​ലെ 10.30ന് ​വി​ധി പ്ര​സ്താ​വി​ക്കു​ക. ഈ ​ഹ​ര്‍​ജി​ക​ളി​ല്‍ മേ​യി​ൽ വാ​ദം കേ​ള്‍​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ന:​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്ക് എ​തി​രെ​യാ​യി​രു​ന്നു ഹ​ർ​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.