യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണം; ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്ന് ജ​സ്റ്റീ​സ് ന​രി​മാ​ന്‍
Friday, November 15, 2019 1:09 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് ക്ഷു​ഭി​ത​നാ​യി ജ​സ്റ്റീ​സ് റോ​ഹി​ൻ​ട​ൺ ന​രി​മാ​ൻ. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണം. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ‌സ​ർ​ക്കാ​രി​ന് ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് രൂ​ക്ഷ പ​രാ​മ​ർ​ശം. ഇ​ഡി​യു​ടെ ഹ​ർ​ജി ജ​സ്റ്റീ​സ് ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി. ഇ​തി​നു ശേ​ഷ​മാ​യി​രു​ന്നു ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​സ്റ്റീ​സ് ന​രി​മാ​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ക​ര​ണം.

ത​ങ്ങ​ളു​ടെ ശ​ബ​രി​മ​ല ഉ​ത്ത​ര​വ് വാ​യി​ച്ചു നോ​ക്കാ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യോ​ട് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മെ​ന്ന് നി​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​യ​ണ​മെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വി​ഷ​യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ത​യാ​റാ​യി​ല്ല.

ശ​ബ​രി​മ​ല​വി​ധി വി​ഷ​യം ഏ​ഴം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ന്ന​തി​നെ എ​തി​ർ​ത്ത് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​നൊ​പ്പം ജ​സ്റ്റീ​സ് ന​രി​മാ​ൻ വി​യോ​ജ​ന വി​ധി എ​ഴു​തി​യി​രു​ന്നു. ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കോ​ട​തി വി​ധി അ​ന്തി​മ​മാ​ണെ​ന്നും അ​ത് സം​ഘ​ടി​ത നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യും അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

കേ​ര​ള​ത്തി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യാ​ണ് ജ​സ്റ്റീ​സ് ന​രി​മാ​ൻ വി​യോ​ജ​ന വി​ധി​യി​ൽ വി​മ​ർ​ശി​ച്ചി രി​ക്കു​ന്ന​ത്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി ഉ​ത്ത​ര​വി​നെ​തി​രേ വാ​ദ​മു​ന്ന​യി​ച്ച​തി​നു ജ​സ്റ്റീ​സ് ന​രി​മാ​ൻ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.