ബി​ജെ​പി​യു​മാ​യി കൂ​ട്ടു​കൂ​ടാ​ൻ ത​യാ​റെ​ന്നു ശി​വ​സേ​ന; മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും ട്വി​സ്റ്റ്
Tuesday, November 19, 2019 10:13 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന വീ​ണ്ടും ബി​ജെ​പി​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്നു. എ​ൻ​സി​പി​യു​മാ​യും കോ​ണ്‍​ഗ്ര​സു​മാ​യും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ശി​വ​സേ​ന പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും, ബി​ജെ​പി​യു​മാ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ സേ​ന ബ​ന്ധം പു​ല​ർ​ത്തു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 50:50 ഫോ​ർ​മു​ല​യി​ൽ പ​ദ​വി​ക​ൾ ന​ൽ​കി​യാ​ൽ ബി​ജെ​പി​യു​മാ​യി ശി​വ​സേ​ന വീ​ണ്ടും കൂ​ട്ടു​ചേ​ർ​ന്നേ​ക്കും.

എ​ൻ​സി​പി​യു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഡി​സം​ബ​ർ ആ​ദ്യ​വാ​രം പു​തി​യ സ​ർ​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്നും ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. ശ​ര​ത് പ​വാ​ർ പ​റ​യു​ന്ന​തു മു​ഴു​വ​ൻ മ​ന​സി​ലാ​ക്കാ​ൻ നൂ​റു ജ​ൻ​മ​ങ്ങ​ൾ വേ​ണ്ടി വ​രു​മെ​ന്നും സേ​നാ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ എ​ൻ​സി​പി​യെ കൂ​ട്ടു​പി​ടി​ച്ച് ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ബി​ജെ​പി മു​ന്നോ​ട്ടു​വ​ച്ച ഫോ​ർ​മു​ല അ​നു​സ​രി​ച്ച് എ​ൻ​സി​പി​ക്ക് സ​ർ​ക്കാ​രി​ൽ പ്ര​ധാ​ന പ​ദ​വി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണു വി​വ​രം.

രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ തി​ര​ക്കി​ട്ടു സ​ഖ്യ​ത്തി​ലേ​ക്കു പേ​കേ​ണ്ട​തി​ല്ലെ​ന്നാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​നം. ശി​വ​സേ​ന​യു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടു​ക​ൾ​ക്കെ​തി​രാ​ണെ​ന്ന​തും കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ന്ന​തും പ്ര​ശ്ന​മാ​ണ്.

ബി​ജെ​പി​ക്കെ​തി​രേ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​വും സം​സ്ഥാ​ന​ത്തെ രാ​ഷ്ട്ര​പ​തി ഭ​ര​ണ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള എം​എ​ൽ​എ​മാ​രെ പോ​ലും ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന ഭ​യ​വും ഭീ​ഷ​ണി​യും കോ​ണ്‍​ഗ്ര​സി​നും എ​ൻ​സി​പി​ക്കും ഉ​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ർ​ട്ടി​യി​ൽ ഇ​നി​യൊ​രു പി​ള​ർ​പ്പി​ന് അ​വ​സ​രം കൊ​ടു​ക്കാ​തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​താ​ണു ത​ന്ത്രം. അ​തി​നാ​ൽ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ സ​മ​യ​മെ​ടു​ത്ത് ഉ​ചി​ത​തീ​രു​മാ​നം എ​ടു​ത്താ​ൽ മ​തി​യെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നോ​ട് ഇ​പ്പോ​ൾ എ​ൻ​സി​പി​ക്കും യോ​ജി​പ്പാ​ണ്.

എ​ന്നാ​ൽ മു​ഖ്യ​ശ​ത്രു​വി​നെ അ​ടി​ക്കാ​ൻ അ​വ​രു​ടെ കൂ​ടെ​യു​ള്ള​വ​രെ ത​ന്നെ വ​ടി​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം പാ​ഴാ​ക്ക​രു​തെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.