പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ "​ക്ര​മ​ക്കേ​ട്’ ക​ത്ത് പൂ​ഴ്ത്തി​യ ജ​ല അ​ഥോ​റി​റ്റി എം​ഡി തെ​റി​ച്ചു
Thursday, November 21, 2019 7:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല അ​ഥോ​റി​റ്റി എം​ഡി എം. ​കൗ​ശി​ക​നെ മാറ്റി. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി ക്ര​മ​ക്കേ​ടി​ൽ ഇ​ദ്ദേ​ഹം ആ​രോ​പ​ണം നേ​രി​ട്ടി​രു​ന്നു.

ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച ക​രാ​റു​കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ജ​ല അ​ഥോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ടു​ത്ത​ത്. ക​രാ​റു​കാ​ര​നെ സം​ര​ക്ഷി​ക്കാ​ൻ എം​ഡി ഇ​ട​പെ​ട്ടു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട​ട​ക്കം എം​ഡി​യു​ടെ ഓ​ഫീ​സ് പൂ​ഴ്ത്തി​യെ​ന്നും ക​ണ്ടെ​ത്തി. ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ക​ത്തും പൂ​ഴ്ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൗ​ശി​ക​നെ ​മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.