സ​മീ​പ​ത്തെ വീ​ടി​നു വി​ള്ള​ൽ; മ​ര​ടി​ൽ ഫ്ളാ​റ്റ് പൊ​ളി​ക്ക​ൽ താ​ത്കാ​ലം നി​ർ​ത്തി
Friday, November 22, 2019 9:29 PM IST
മ​ര​ട്: ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി പ​രി​സ​ര​വാ​സി​ക​ൾ രം​ഗ​ത്ത്. സു​പ്രീം കോ​ട​തി വി​ധി പ്ര​കാ​രം പൊ​ളി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ലൊ​ന്നാ​യ ആ​ൽ​ഫ സെ​റി​നോ​ടു ചേ​ർ​ന്ന ഇ​രു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പ​രി​സ​ര​ത്തെ വീ​ടി​നു വി​ള്ള​ൽ വീ​ണ​താ​ണു പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥ​ല​ത്തെ​ത്തി പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്പി​ച്ചു.

ആ​ൽ​ഫ സെ​റി​ൻ ഫ്ളാ​റ്റി​ന്‍റെ സ്വി​മ്മിം​ഗ് പൂ​ളി​നോ​ടു ചേ​ർ​ന്ന ഇ​രു​നി​ല കെ​ട്ടി​ടം പൊ​ളി​ക്കു​ന്പോ​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ തെ​റി​ച്ചു​വീ​ണു സ​മീ​പ​ത്തെ ഹ​ർ​ഷ​മ്മ​യു​ടെ വീ​ടി​നു വി​ള്ള​ൽ വീ​ണെ​ന്നാ​ണു പ​രാ​തി. കു​ട്ടി​ക​ൾ മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു സം​ഭ​വം.

47 വീ​ടു​ക​ളാ​ണ് ഫ്ളാ​റ്റി​നു പ​രി​സ​ര​ത്തു​ള്ള​ത്. ഇ​തി​ൽ 13 വീ​ടു​ക​ൾ 15 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​ൻ​ഷ്വ​റ​ൻ​സ് സു​ര​ക്ഷ​യ​ട​ക്കം ഉ​റ​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യാ​യി​ട്ടി​ല്ലെ​ന്നും പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ൽ തു​ട​ർ​ന്നാ​ൽ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്നും പ​രി​സ​ര​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.