വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നു ന​ടു​റോ​ഡി​ൽ ക്രൂ​ര​മ​ർ​ദ​നം
Tuesday, December 3, 2019 2:31 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നു ക്രൂ​ര മ​ർ​ദ​ന​മേ​റ്റു. അ​നൂ​പ് എ​ന്ന യു​വാ​വി​നാ​ണു പോ​ത്ത​ൻ​കോ​ട് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മ​ർ​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​നൂ​പി​നെ മ​ർ​ദി​ച്ച ശാ​ന്തി​ഗി​രി പ്രി​യാ ഭ​വ​നി​ൽ ഷി​ബു വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഒ​ളി​വി​ലാ​ണ്. ഷി​ബു​വി​നെ ര​ണ്ടു പേ​ർ ചേ​ർ​ന്നു മ​ർ​ദി​ച്ച​താ​യി കാ​ണി​ച്ചു ഭാ​ര്യ പ്ര​തി​ഭ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഷി​ബു​വും സു​ഹൃ​ത്തും ചേ​ർ​ന്ന് അ​നൂ​പി​നെ റോ​ഡി​ൽ ത​ള്ളി​യി​ട്ട് മ​ർ​ദി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ബൈ​ക്കി​നു വ​ഴി മാ​റി​ക്കൊ​ടു​ക്കാ​ത്ത​താ​ണ് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​നൂ​പി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​നീ​തി​നും മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.