കു​റ്റ​വാ​ളി​ക​ളെ ഒ​രു​കാ​ല​ത്തും ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തു​വി​ട​രു​ത്: ഹേ​മാ മാ​ലി​നി
Tuesday, December 3, 2019 3:25 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യി​ൽ വെ​റ്റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ രോ​ഷ​മ​ട​ങ്ങാ​തെ ബി​ജെ​പി എം​പി ഹേ​മാ മാ​ല​നി. കു​റ്റ​വാ​ളി​ക​ളെ ഒ​രു​കാ​ല​ത്തും ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തു​വി​ട​രു​തെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വ​നി​ത​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ന​മ്മ​ൾ ദി​വ​സ​വും കേ​ൾ​ക്കു​ന്നു. അ​വ​ർ പീ​ഡ​ന​ത്തി​നു വി​ധേ​യ​രാ​യി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. കു​റ്റ​വാ​ളി​ക​ളെ സ്ഥി​ര​മാ​യി ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ർ​ദേ​ശം. ജ​യ​ലി​ൽ അ​ട​ച്ചാ​ൽ ഒ​രി​ക്ക​ലും പു​റ​ത്തു​വി​ട​രു​തെ​ന്ന് ഹേ​മാ മാ​ല​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​മ്മ​ൾ എ​ന്തു​ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്താ​ലും കു​റ്റ​വാ​ളി​ക​ളെ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തു​വി​ട​രു​ത്. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ അ​വ​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​തേ കു​റ്റം ആ​വ​ർ​ത്തി​ക്കും. അ​വ​ന് പൈ​ശാ​ചി​ക മ​ന​സാ​ണു​ള്ള​ത്. കു​റ്റ​കൃ​ത്യം ന​ട​ത്താ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കുമെന്നും ഹേ​മാ മാ​ലി​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.