സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ത്തി​ന് കാ​ര​ണം രാ​ജീ​വ് ഗാ​ന്ധി; കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​സി​മ്ര​ത്
Friday, December 6, 2019 2:23 AM IST
ന്യൂ​ഡ​ൽ​ഹി: 1984ലെ ​സി​ക്ക് വി​രു​ദ്ധ കാ​ല​പ​ത്തി​ന് കാ​ര​ണം മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​മ്ര​ത് കൗ​ർ ബാ​ദ​ൽ. സൈ​ന്യ​ത്തെ രാ​ജീ​വ് ഗാ​ന്ധി ത​ട​ഞ്ഞു​വ​ച്ചെ​ന്നും നെ​ഹ്‌​റു കു​ടും​ബം മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബാ​ദ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

1984 ലെ ​സി​ക്ക് കൂ​ട്ട​ക്കൊ​ല ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു ക​ള​ങ്ക​മാ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി രാ​ജീ​വ് ഗാ​ന്ധി​യാ​ണ്. അ​ദ്ദേ​ഹം സൈ​ന്യ​ത്തെ ത​ട​ഞ്ഞു​വ​ച്ച​തു​കൊ​ണ്ടാ​ണ് സി​ക്ക് ക​ലാ​പം സം​ഭ​വി​ച്ച​ത്. തീ​ര്‍​ച്ച​യാ​യും നെ​ഹ്‌​റു കു​ടും​ബം മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബാ​ദ​ല്‍ പ​റ​ഞ്ഞു.

സി​ക്ക് വി​രു​ദ്ധ ക​ലാ​പം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​യാ​യി​രു​ന്നു ബാ​ദ​ൽ. 1984 ഒ​ക്ടോ​ബ​ർ 31ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി ര​ണ്ടു സി​ക്ക് അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ക്ക് വി​രു​ദ്ധ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ലാ​പ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.