പൗ​ര​ത്വ ബി​ൽ: സം​ശ​യ​ങ്ങ​ൾ തീ​ർ​ത്തി​ല്ലെ​ങ്കി​ൽ നി​ല​പാ​ട് മാ​റ്റു​മെ​ന്ന് ശി​വ​സേ​ന
Wednesday, December 11, 2019 11:24 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ എ​ത്താ​നി​രി​ക്കെ നി​ല​പാ​ട് മാ​റ്റു​മെ​ന്ന് സൂ​ച​ന ന​ൽ​കി ശി​വ​സേ​ന. ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സേ​ന​യ്ക്ക് ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് സേ​നാ വ​ക്താ​വ് സ​ഞ്ജ​യ് റാ​വ​ത് പ​റ​ഞ്ഞു.

തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക്സ​ഭ​യി​ൽ സ്വീ​ക​രി​ച്ച അ​നു​കൂ​ല നി​ല​പാ​ടി​ൽ നി​ന്ന് ശി​വ​സേ​ന​യ്ക്ക് മാ​റി ചി​ന്തി​ക്കേ​ണ്ടി വ​രു​മെ​ന്നും റാ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്ത, ലോ​ക്സ​ഭ​യി​ൽ ശി​വ​സേ​ന ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സേ​ന​യു​ടെ ഈ ​നി​ല​പാ​ടി​നെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.