പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ല​ഹ​രി​യി​ൽ; ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ്
Wednesday, December 11, 2019 11:33 AM IST
റാ​വ​ൽ​പി​ണ്ടി: പ​ത്തു വ​ർ​ഷ​ത്തി​ന് ശേ​ഷം സ്വ​ന്തം മ​ണ്ണി​ൽ അ​ന്താ​രാ​ഷ്ട്ര ടെ​സ്റ്റ് മ​ത്സ​രം ന​ട​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് പാ​ക്ക് ആ​രാ​ധ​ക​ർ. റാ​വ​ൽ​പി​ണ്ടി വേ​ദി​യാ​കു​ന്ന ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 39 എ​ന്ന നി​ല​യി​ലാ​ണ് ല​ങ്ക. ദി​മു​ത് ക​രു​ണ​ര​ത്നെ (33), ഒ​ഷാ​ഡ ഫെ​ർ​ണാ​ണ്ടോ (ഒന്ന്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഒ​രു പ​തി​റ്റാ​ണ്ടി​ന് ശേ​ഷം വി​രു​ന്നെ​ത്തി​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ സ്പി​ന്ന​ർ​മാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. സ്വ​ന്തം 30 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സ്പി​ൻ ബൗ​ള​റി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ ടെ​സ്റ്റ് ക​ളി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ന​സീം ഷാ, ​മു​ഹ​മ്മ​ദ് അ​ബാ​സ്, ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി, ഉ​സ്മാ​ൻ ഷി​ൻ​വാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പാ​ക്ക് പേ​സ് പ​ട.

എ​ന്നാ​ൽ ല​ങ്ക​ൻ നി​ര​യി​ൽ ര​ണ്ടു സ്പി​ന്ന​ർ​മാ​രു​ണ്ട്. ആ​ഞ്ച​ലോ മാ​ത്യൂ​സ്, ദി​നേ​ശ് ചാ​ണ്ഡി​മ​ൽ, കു​ശാ​ൽ പെ​രേ​ര തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം ല​ങ്ക​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. പാ​ക്ക് മ​ണ്ണി​ൽ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ സു​ര​ക്ഷാ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ വി​ട്ടു​നി​ന്നി​രു​ന്നു.



മ​ത്സ​രം ന​ട​ക്കു​ന്ന റാ​വ​ൽ​പി​ണ്ടി​യി​ലും സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​രി​സ​ര​ത്തും ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ പ​രി​സ​ര​ത്തു​മെ​ല്ലാം ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ൽ നി​ന്നും ഗ്രൗ​ണ്ടി​ലേ​ക്ക് ടീ​മു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ബ​സി​നും ക​ന​ത്ത സു​ര​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

സു​ര​ക്ഷാ​ഭീ​തി മാ​റ്റി കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ പാ​ക്ക് മ​ണ്ണി​ലേ​ക്ക് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ന് എ​ത്തി​ക്കാ​മെ​ന്നാ​ണ് പി​സി​ബി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. 2022-ൽ ​പാ​ക്ക് മ​ണ്ണി​ൽ പ​ര​മ്പ​ര​യ്ക്കാ​യി ടീ​മി​നെ അ​യ​യ്ക്ക​ണ​മെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യോ​ട് പി​സി​ബി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.



2009-ൽ ​ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കെ​ത്തി​യ ശ്രീ​ല​ങ്ക​ൻ ടീ​മി​നെ​തി​രേ ക​റാ​ച്ചി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് പാ​ക്ക് മ​ണ്ണി​ൽ നി​ന്നും അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ അ​ക​ന്ന​ത്. മ​ഹേ​ല ജ​യ​വ​ർ​ധ​ന, കു​മാ​ർ സം​ഗ​ക്കാ​ര, തി​ല​ക് ര​ത്നെ ദി​ൽ​ഷ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം സ​ഞ്ച​രി​ച്ച ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നീ​ട് പാ​ക്കി​സ്ഥാ​ൻ ഹോം ​സീ​രീ​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് യു​എ​ഇ​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ് വേ​ദി​ക​ളാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.