ഗു​ജ​റാ​ത്ത് ക​ലാ​പം: മോ​ദി​ക്ക് ക്ലീ​ൻ​ചി​റ്റ്
Wednesday, December 11, 2019 12:57 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​ൻ​ചി​റ്റ്. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പ​ഠി​ച്ച നാ​നാ​വ​തി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ്, അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മോ​ദി​ക്ക് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​മ്മീ​ഷ​ൻ റി​പ്പോ​ര്‍​ട്ട് ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ്ര​ദീ​പ്‌ സിം​ഗ് ജ​ഡേ​ജ നി​യ​മ​സ​ഭ​യി​ല്‍ വ​ച്ചു. മോ​ദി ക​ലാ​പം ആ​ളി​ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണം ത​ള്ളു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ക​ലാ​പം ത​ട​യാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ന്നും പ​റ​യു​ന്നു​ണ്ട്.

ക​ലാ​പ​കാ​രി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഒ​ത്താ​ശ ചെ​യ്തു​വെ​ന്ന മു​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ സ​ഞ്ജീ​വ് ഭ​ട്ടി​ന്‍റെ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. അ​ഞ്ചു​വ​ര്‍​ഷം മു​മ്പാ​ണ് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. 2002ല്‍ ​ന​ട​ന്ന വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ 2, 000ത്തോ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ​ക്ക്. ഈ ​ക​ലാ​പം സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ മു​ന്‍ ജ​സ്റ്റീ​സ് ജി.​ടി.​നാ​നാ​വ​തി അ​ധ്യ​ക്ഷ​നാ​യ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്.

അ​യോ​ധ്യ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ക​ര്‍​സേ​വ​ക​ര്‍ യാ​ത്ര ചെ​യ്തി​രു​ന്ന സ​ബ​ര്‍​മ​തി എ​ക്‌​സ്പ്ര​സി​ന്‍റെ ര​ണ്ടു കോ​ച്ചു​ക​ള്‍​ക്ക് ഗോ​ധ്ര സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് തീ​വ​ച്ച​താ​യി​രു​ന്നു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം. 59 പേ​രാ​ണ് അ​ന്ന് മാ​ത്രം മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ന്യൂ​ന​പ​ങ്ങ​ള്‍​ക്ക് നേ​രെ ക​ലാ​പം തു​ട​ങ്ങി. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട ക​ലാ​പ​ത്തി​ല്‍ വ്യാ​പ​ക ന​ഷ്ട​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.