സി​ദ്ധ​രാ​മ​യ്യ​യെ കാ​ണാ​ൻ യെ​ദി​യൂ​ര​പ്പ ആ​ശു​പ​ത്രി​യി​ലെ​ത്തി
Friday, December 13, 2019 5:10 PM IST
ബം​ഗ​ളൂ​രു: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ​ന്ദ​ര്‍​ശി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ബംഗളൂരുവിലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യും ബ​സ​വ​രാ​ജ ബൊ​മ്മ​യും യെ​ദി​യൂ​ര​പ്പ​യ്ക്കൊ​പ്പം സി​ദ്ധ​രാ​മ​യ്യ​യെ കാ​ണാ​നെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.