അ​ലി​ഗ​ഡി​ലും സം​ഘ​ർ​ഷം; വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ത്ത് പോ​ലീ​സ്; ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്ക്
Sunday, December 15, 2019 11:19 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കു പി​ന്നാ​ലെ അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലും സം​ഘ​ർ​ഷം. ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കു പോ​ലീ​സ് ക​ട​ന്നു​ക​യ​റി.

ഇ​തി​നു പി​ന്നാ​ലെ അ​ലി​ഗ​ഡ് തെ​രു​വി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ഗേ​റ്റി​നു പു​റ​ത്തു​നി​ന്ന് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ന്ന​തും കാ​ണാം. യൂ​ണി​വേ​ഴ്സി​റ്റി ഗേ​റ്റി​നു സ​മീ​പം വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി​യെ​ന്നും ഇ​താ​ണ് ക​ണ്ണീ​ർ​വാ​തം പ്ര​യോ​ഗി​ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ലി​ഗ​ഡി​ൽ 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കി.
അ​തേ​സ​മ​യം, ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ക​ന​ക്കു​ക​യാ​ണ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത്േ് ഒ​ത്തു​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ജ​ഐ​ൻ​യു, ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ച്ചേ​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.