"​പ്ര​ക്ഷോ​ഭ​ക​ർ​ക്കു ന​ല്ല ചി​കി​ത്സ ന​ൽ​കാ​ൻ അ​റി​യാം’; ഭീ​ഷ​ണി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി
Thursday, January 23, 2020 6:42 PM IST
മീ​റ​റ്റ്: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ​ഞ്ജീ​വ് ബ​ല്യാ​ൻ. പ്ര​ക്ഷോ​ഭ​ക​ർ​ക്കു വേ​ണ്ട ശ​രി​യാ​യ ചി​കി​ത്സ ത​നി​ക്ക് അ​റി​യാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഭീ​ഷ​ണി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഞാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന ജെഎന്‍യു​വി​ലെ​യും ജാ​മി​യ മി​ല്ലി​യ​യി​ലെ​യും ആ​ളു​ക​ൾ​ക്ക് ഒ​രു ചി​കി​ത്സ മാ​ത്ര​മേ​യു​ള്ളൂ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ൽ നി​ന്നു​ള്ള​വ​ർ 10 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കു​ക. അ​പ്പോ​ൾ എ​ല്ലാ​വ​രും ശ​രി​യാ​കും, മ​റ്റൊ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല- ബ​ല്യാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന ന​പ്ര​ദേ​ശ​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്.

മു​സ​ഫ​ർ​ന​ഗ​റി​ലാ​യാ​ലും മീ​റ​റ്റി​ലാ​യാ​ലും ബി​ജ്നോ​റി​ലാ​യാ​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി​യ ശേ​ഷം പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ശാ​ന്തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഈ ​ആ​ളു​ക​ൾ എ​വി​ടെ നി​ന്നാ​ണ് വ​ന്ന​തെ​ന്നും എ​ന്തി​നാ​ണ് അ​വ​ർ തെ​രു​വി​ലി​റ​ങ്ങി​യ​തെ​ന്നും ബ​ല്യാ​ൻ ചോ​ദി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല സ​ഞ്ജീ​വ് ബ​ല്യാ​ൻ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ങ്കു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. അ​റു​പ​തി​ല​ധി​കം പേ​ർ മ​രി​ച്ച 2013ലെ ​മു​സ​ഫ​ർ​ന​ഗ​ർ ല​ഹ​ള​ക്കേ​സി​ലും സ​ഞ്ജീ​വ് പ്ര​തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.