കേന്ദ്രം പരിശോധിക്കുന്നു: ആരോഗ്യം മൗലിക അവകാശം
Thursday, January 23, 2020 7:31 PM IST
ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം പൗ​രന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചു ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ധ​ന​കാ​ര്യ ക​മ്മീ​ഷന്‍റെ വി​ദ​ഗ്ധ സ​മി​തി. ആ​രോ​ഗ്യം സം​സ്ഥാ​ന പ​ട്ടി​ക​യി​ല്‍​നി​ന്നു ക​ണ്‍​ക​റന്‍റ് പ​ട്ടി​ക​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന ശി​പാ​ര്‍​ശ​യു​മു​ണ്ട്.

ആ​രോ​ഗ്യ, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മി​ഷ​ന്‍ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് ക​ര്‍​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെന്നും വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ബി​രു​ദ, ബി​ര​ദാ​ന​ന്ത​ര മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ഴ്സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഏ​ക പൊ​തു പ​രീ​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

എ​ന്നാ​ല്‍, 120 പേ​ജു​ക​ളു​ള്ള റി​പ്പോ​ര്‍​ട്ടി​ലെ പ​ല നി​ര്‍​ദേ​ശ​ങ്ങ​ളും പ്രാ​യോ​ഗി​ക​ക​മ​ല്ലെ​ന്നാ​ണു വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു മാ​റ്റി പൊ​തു, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ക്ക​ണ​മെ​ന്ന സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ലാ​ണ് എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടുള്ള​ത്.

ക്ലി​നി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന​ത് അ​പ്രാ​യോ​ഗി​ക നി​ര്‍​ദേ​ശം ആ​ണെ​ന്നാ​ണ് ഡ​ല്‍​ഹി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ ഡോ. ​സ​ത്യേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത് ദീ​ര്‍​ഘ​കാ​ല ദു​ര​ന്ത​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ​മി​തി​യി​ല്‍ വ​നി​ത അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും സം​സ്ഥാ​ന പ്രാ​തി​നി​ധ്യം ഇ​ല്ലാ​യി​രു​ന്നെ​ന്നും പ​ര​ക്കേ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. നി​ല​വി​ലെ ശി​പാ​ര്‍​ശ​ക​ളി​ല്‍ പ​ല​തും സ​മി​തി​യു​ടെ അ​വ​സാ​ന യോ​ഗ​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ ഇ​തി​ല്‍ വി​യോ​ജി​പ്പു​ണ്ടെ​ന്നു​മാ​ണ് വി​വ​രം.

2021 സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ സ്വ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ 75-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കാ​നു​ള്ള അ​വ​കാ​ശം മൗ​ലി​ക അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ര്‍​ദേ​ശം. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത് ആ​രോ​ഗ്യം സ്റ്റേ​റ്റ് ലി​സ്റ്റി​ല്‍ നി​ന്നു മാ​റ്റി ക​ണ്‍​ക​റന്‍റ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം പ​ട്ടി​ക പ്ര​കാ​രം ആ​രോ​ഗ്യം സം​സ്ഥാ​ന വി​ഷ​യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ന് നീ​തി ആ​യോ​ഗ് മു​ന്‍​കൈ എ​ടു​ത്തു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശം. ആ​രോ​ഗ്യ രം​ഗ​ത്തി​ന്റെ വി​വി​തം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്റെ ര​ണ്ട​ര ശ​ത​മാ​ക്ക​ണ​മെ​ന്നാ​ണു സ​മി​തി​യു​ടെ മ​റ്റൊ​രു സു​പ്ര​ധാ​ന നി​ര്‍​ദേ​ശം.

നി​ല​വി​ല്‍ ആ​യി​രം പേ​ര്‍​ക്ക് ഒ​രു ഹോ​സ്പി​റ്റ​ല്‍ ബെ​ഡ് എ​ന്ന​താ​ണ് ഇ​ന്ത്യ​യി​ലെ നി​ര​ക്ക്. ഇ​ത് മ​റി ക​ട​ക്കു​ന്ന​തി​നാ​ണ് 200 ബെ​ഡു​ക​ള്‍ വീ​ത​മു​ള്ള മൂ​വാ​യി​രം മു​ത​ല്‍ അ​യ്യാ​യി​രം ആ​ശു​പ​ത്രി​ക​ള്‍ അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം. 2025ഓ​ടെ എം​ബി​ബി​എ​സ് സീ​റ്റു​ക​ളും പി​ജി സീ​റ്റു​ക​ളും തു​ല്യ​മാ​ക്ക​ണ​മെ​ന്ന ശി​പാ​ര്‍​ശ​യും സ​മി​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 80,000 മെ​ഡി​ക്ക​ല്‍ സീ​റ്റു​ക​ള്‍ ഉ​ള്ള​പ്പോ​ള്‍ അ​തി​ന്റെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​ണ് പി​ജി സീ​റ്റു​ക​ള്‍ ഉ​ള്ള​ത്. അ​ടി​സ്ഥാ​ന ശ​സ്ത്ര​ക്രി​യ, പ്ര​സ​വ ചി​കി​ത്സ, നേ​ത്ര ചി​കി​ത്സ, അ​ന​സ്തേ​ഷ്യ, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ​വ​യ്ക്കാ​യി ഹ്രസ്വ​കാ​ല കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ക്കു​ന്നു.

രാ​ജ്യ​ത്തെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശ​സ്ത്രക്രി​യ ന​ട​ത്താ​ന്‍ പോ​ലും പ്രാ​വീ​ണ്യ​മു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ വ​ള​രെ കു​റ​വാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. എം​ബി​ബി​എ​സ് പാ​ഠ്യ​പ​ദ്ധ​തി ത​ന്നെ ഉ​ട​ച്ചു വാ​ര്‍​ക്കേ​ണ്ട​തു​ണ്ട്. ആ​യു​ഷി​ന് കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യം ന​ല്‍​ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

സ​മി​തി​യു​ടെ മ​റ്റു പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍

• മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തും കൂ​ടു​ത​ല്‍ ഉ​റ​പ്പു വ​രു​ത്താ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ മു​ന്‍​കൈ എ​ടു​ക്ക​ണം.
• സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് നി​കു​തി ഇ​ള​വ് ന​ല്‍​ക​ണം.
• കു​ടും​ബാ​രോ​ഗ്യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ വി​ദ​ഗ്ധ​രെ സൃ​ഷ്ടി​ക്ക​ണം
• ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തി ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സ​മ​ഗ്ര ന​വീ​ക​ര​ണം വേ​ണം.
• സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണം.
• ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണം.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.