ഇ​ഞ്ചു​റി ടൈ​മി​ൽ മും​ബൈ​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ച് ഹൈ​ദ​രാ​ബാ​ദ്
Friday, January 24, 2020 10:21 PM IST
ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഹൈ​ദ​രാ​ബാ​ദും മും​ബൈ സി​റ്റി​യും ഓ​രോ ഗോ​ൾ വീ​തം അ​ടി​ച്ച് തു​ല്യ​ത​യി​ൽ പി​രി​ഞ്ഞു. 43-ാം മി​നി​റ്റി​ൽ മൊ​ഹ​മ്മ​ദ് ലാ​ർ​ബി​യു​ടെ പെ​ന​ൽ​റ്റി ഗോ​ളി​ൽ മു​ന്നി​ൽ ക​ട​ന്ന മും​ബൈ​യെ 90+4ാം മി​നി​റ്റി​ൽ മാ​ർ​ക്കോ സ്റ്റാ​ൻ​കോ​വി​ച്ചി​ന്‍റെ പെ​ന​ൽ​റ്റി​യി​ലൂ​ടെ ആ​തി​ഥേ​യ​ർ സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ലീ​ഗി​ൽ 20 പോ​യി​ന്‍റു​മാ​യി മും​ബൈ അ​ഞ്ചാ​മ​തും ആ​റ് പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് പ​ത്താ​മ​തു​മാ​ണ്. ശ​നി​യാ​ഴ്ച എ​വേ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഗോ​വ​യ്ക്കെ​തി​രേ ഇ​റ​ങ്ങും. ബം​ഗ​ളൂ​രു എ​ഫ്സി (25), എ​ടി​കെ (24), എ​ഫ്സി ഗോ​വ (24), ഒ​ഡീ​ഷ (21) എ​ന്നി​വ​യാ​ണ് ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ൽ. 14 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.