ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ദ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു
Saturday, January 25, 2020 11:22 AM IST
കാ​ൻ​ബ​റ: രാ​ജ്യ​ങ്ങ​ൾ കൊ​റോ​ണ ഭീ​തി​യി​ല​മ​ര​വെ ഓ​സ്ട്രേ​ലി​യ​യി​ലും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യി​ലാ​ണ് ആ​ദ്യ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലെ കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ‌ നി​ർ​ദ്ദേ​ശം ന​ൽ​കി.

ചൈ​നീ​സ് സ്വ​ദേ​ശി​യാ​യ അ​മ്പ​തു​കാ​ര​നാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 19ന് ​ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​ത്. കൊ​റോ​ണ വൈ​റ​സ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചൈ​ന​യി​ലെ ഗ്വാ​ങ്‌​ഷ്വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നെ​ത്തി​യ ഇ​യാ​ളെ മെ​ൽ​ബ​ണി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, കൊ​റോ​ണ വൈ​റ​സ് പി​ടി​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. 1300ല​ധി​കം ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ക​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.