സെ​റ്റി​യ​ൻ സെ​റ്റാ​യി​ല്ല; ബാ​ഴ്സ​യ്ക്കു വ​ല​ൻ​സി​യ ഷോ​ക്ക്
Sunday, January 26, 2020 6:46 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്ക് പു​തി​യ പ​രി​ശീ​ല​ക​ൻ സെ​റ്റി​യ​നു കീ​ഴി​ൽ ആ​ദ്യ തോ​ൽ​വി. ലാ ​ലി​ഗ​യി​ൽ വ​ല​ൻ​സി​യ​യാ​ണ് ബാ​ഴ്സ​യെ ഞെ​ട്ടി​ച്ച​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ തോ​ൽ​വി. ഒ​രു പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടും വ​ല​ൻ​സി​യ​ക്കു ബാ​ഴ്സ​യെ വീ​ഴ്ത്താ​നാ​യി.

ആദ്യ പകുതിയിൽ ബാ​ർ​സ താ​രം ജോ​ർ​ഡി ആ​ൽ​ബ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ വ​ല​ൻ​സി​യ 77 ാം മി​നി​റ്റി​ൽ മാ​ക്സി ഗോ​മ​സി​ലൂ​ടെ ലീ​ഡ് ഉ​യ​ർ​ത്തി. ഗോ​മ​സി​ന്‍റെ ഷോ​ട്ട് ത​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​ർ​ഡി ആ​ൽ​ബ​യു​ടെ സെ​ൽ​ഫ് ഗോ​ളും വ​ന്ന​ത്. 12 ാം മി​നി​റ്റി​ൽ ഗോ​മ​സ് പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു പ്രാ​യ​ശ്ചി​ത്തം. സീ​സ​ണി​ൽ ബാ​ർ​സ​യു​ടെ നാ​ലാ​മ​ത്തെ മാ​ത്രം തോ​ൽ​വി​യാ​ണി​ത്.

ഇ​തോ​ടെ, 21 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 43 പോ​യി​ന്‍റു​മാ​യി ബാ​ർ​സ പോ​യി​ന്‍റ് ടേ​ബി​ളി​ൽ റ​യ​ലു​മാ​യി ഒ​ന്നാം സ്ഥാ​നം പ​ങ്കു​വ​യ്ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണ് റ​യ​ൽ ക​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ‌ തോ​ൽ​ക്കാ​തി​രു​ന്നാ​ൽ റ​യ​ൽ സീ​സ​ണി​ൽ ആ​ദ്യ​മാ​യി മു​ന്നി​ലെ​ത്തും.

മ​റു​വ​ശ​ത്ത് സീ​സ​ണി​ലെ ഒ​ൻ​പ​താം ജ​യം കു​റി​ച്ച വ​ല​ൻ​സി​യ 34 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ബാ​ർ​സ​യ്ക്കെ​തി​രെ സ്പാ​നി​ഷ് ലീ​ഗി​ൽ അ​വ​സാ​ന​മാ​യി വി​ജ​യം നേ​ടി​യി​ട്ട് നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വ​ല​ൻ​സി​യ​യു​ടെ അ​പ്ര​തീ​ക്ഷി​ത ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.