ഒ​മ​ർ അ​ബ്ദു​ള്ള​യ്ക്കു ഷേ​വിം​ഗ് സെ​റ്റ് അ​യ​ച്ചു​ന​ൽ​കി ത​മി​ഴ്നാ​ട് ബി​ജെ​പി; വി​വാ​ദം
Tuesday, January 28, 2020 5:07 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ പ​രി​ഹ​സി​ച്ചു ത​മി​ഴ്നാ​ട് ബി​ജെ​പി. ഒ​മ​റി​ന് ഷേ​വിം​ഗ് സെ​റ്റ് അ​യ​ച്ചു​ന​ൽ​കി​യാ​ണു ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ന്‍റെ പ​രി​ഹാ​സം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണു ബി​ജെ​പി ത​ട​വി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച​ത്.

ഓ​ണ്‍​ലൈ​ൻ വ​ഴി ഒ​രു ഷേ​വിം​ഗ് സെ​റ്റ് വാ​ങ്ങി ഒ​മ​റി​ന് അ​യ​ച്ചു​കൊ​ടു​ത്ത​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ബി​ജെ​പി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. ഒ​പ്പം ഒ​രു പ​രി​ഹാ​സ​ക്കു​റി​പ്പും എ​ഴു​തി.

പ്രി​യ​പ്പെ​ട്ട ഒ​മ​ർ അ​ബ്ദു​ള്ള, നി​ങ്ങ​ളെ ഇ​ങ്ങ​നെ കാ​ണു​ന്ന​തി​ൽ സ​ങ്ക​ട​മു​ണ്ട്. നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് അ​ഴി​മ​തി​ക്കാ​ർ പു​റ​ത്തു ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യാ​ണ്. ഇ​ത് ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു എ​ളി​യ സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്ക​ണം. ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ നി​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ സ​മീ​പി​ക്കാ​ൻ മ​ടി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ട്വീ​റ്റ്.

ട്വീ​റ്റ് നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ വി​വാ​ദ​മാ​യി. നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. വി​മ​ർ​ശ​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി ഈ ​ട്വീ​റ്റ് പി​ൻ​വ​ലി​ച്ചു. എ​ന്നി​രു​ന്നാ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ട്വീ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

കാ​ഷ്മീ​രി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന ഒ​മ​ർ അ​ബ്ദു​ല്ല​യു​ടെ പു​തി​യ ചി​ത്രം ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു പു​റ​ത്തു​വ​ന്നി​രു​ന്നു. താ​ടി വ​ള​ർ​ത്തി​യ രൂ​പ​ത്തി​ലു​ള്ള​യാ​ണു പു​റ​ത്തു​വ​ന്ന ചി​ത്രം. കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​മ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ട​വി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.