ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഉ​ട​ൻ; പൗ​ര​ത്വ നി​യ​മ വി​മ​ര്‍​ശ​നം വാ​യി​ക്കി​ല്ലെ​ന്നു ഗ​വ​ർ​ണ​ർ
Wednesday, January 29, 2020 8:40 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​നം ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​ന്നു വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കു​മെ​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. രാ​വി​ലെ 8.50നു ​നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തു​ന്ന ഗ​വ​ർ​ണ​ർ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കും. സ്പീ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു സ്വീ​ക​രി​ക്കേ​ണ്ട​ത്. 8.58 നു ​നി​യ​മ​സ​ഭാ ഹാ​ളി​ലെ​ത്തു​ന്ന ഗ​വ​ർ​ണ​ർ ഒ​ൻ​പ​തി​നു ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ വി​മ​ർ​ശ​നം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​മ​ല്ലെ​ന്നും ഇ​തു സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ക​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഗ​വ​ർ​ണ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 176 (1) അ​നു​സ​രി​ച്ചു സ​ർ​ക്കാ​രി​ന്‍റെ ന​യ​മാ​ണു ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്. കാ​ഴ്ച​പ്പാ​ട് പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ല. കാ​ഴ്ച​പ്പാ​ട് വ്യ​ക്തി​പ​ര​മാ​യ​തി​നാ​ൽ ഗ​വ​ർ​ണ​ർ​ക്ക് ഒ​ഴി​വാ​ക്കാ​മെ​ന്നു ഭ​ര​ണ​ഘ​ട​ന​യി​ലും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ വി​വ​ര​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ മ​റു​പ​ടി​ക്ക​ത്തി​ൽ ഗ​വ​ർ​ണ​ർ വി​ശ​ദ​മാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഈ ​ഭാ​ഗം ഒ​ഴി​വാ​ക്കി ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൻ​റെ 18-ാം ഖ​ണ്ഡി​ക​യി​ലാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മ​ർ​ശ​നം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഗ​വ​ർ​ണ​റു​മാ​യി തു​റ​ന്ന പോ​രി​ലാ​യി​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ർ​ണ​റു​മാ​യി അ​നു​ര​ഞ്ജ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​നെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ക്കി​ല്ല.

എ​ന്നാ​ൽ, എ​തി​ർ​പ്പു​ള്ള ഭാ​ഗം വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്കു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​രു​ന്നു. ഗ​വ​ർ​ണ​ർ വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കി​യാ​ലും വാ​യി​ച്ച​താ​യി ക​ണ​ക്കാ​ക്കി ഇ​തു നി​യ​മ​സ​ഭാ രേ​ഖ​യു​ടെ ഭാ​ഗ​മാ​കും. അ​ഥ​വാ, ഗ​വ​ർ​ണ​ർ പ്ര​സം​ഗ​ത്തി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന​പ്പു​റം എ​ന്തെ​ങ്കി​ലും പ​രാ​മ​ർ​ശം ന​ട​ത്തി​യാ​ൽ സ്പീ​ക്ക​ർ അ​തു രേ​ഖ​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്തേ​ക്കും.

ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു വി​ധ പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും ഗ​വ​ർ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്. ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പ്ര​മേ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ നോ​ട്ടീ​സ് നി​യ​മ​സ​ഭ​യു​ടെ ബു​ള്ള​റ്റി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു സ​ർ​ക്കു​ലേ​റ്റ് ചെ​യ്യ​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വീ​ണ്ടും സ്പീ​ക്ക​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഗ​വ​ർ​ണ​റെ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നി​ല​പാ​ട് രാ​വി​ലെ ചേ​രു​ന്ന യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണു സ്വീ​ക​രി​ക്കു​ക. ഗ​വ​ർ​ണ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ഏ​തു രൂ​പ​ത്തി​ൽ വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​ന്നു സ്വീ​ക​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.