"ക​രു​ണ’​യി​ൽ കൈ​വി​ട്ട് ക​ള​ക്ട​ർ; സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Tuesday, February 18, 2020 3:00 PM IST
കൊ​ച്ചി: ക​രു​ണ സം​ഗീ​ത പ​രി​പാ​ടി​യു​ടെ പേ​രി​ൽ സം​ഘാ​ട​ക​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന യു​വ​മോ​ർ​ച്ച നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ബി​ജി ജോ​ർ​ജി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ന് തെ​ളി​വ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യൂ.

ക​രു​ണ സം​ഗീ​ത പ​രി​പാ​ടി​യു​ടെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ൾ​പ്പെ​ടെ പേ​രു ദു​രു​പ​യോ​ഗം ചെ​യ്തു വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണു സ​ന്ദീ​പ് വാ​ര്യ​ർ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.