രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ന് വ​ൻ സം​ഭാ​വ​ന; ര​ണ്ടു കോ​ടി ന​ൽ​കി മു​ൻ ഐ​പി​എ​സു​കാ​ര​ൻ
Wednesday, February 19, 2020 6:52 PM IST
ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​ന് ആ​ദ്യ വ​ലി​യ സം​ഭാ​വ​ന. ര​ണ്ടു കോ​ടി രൂ​പ​യാ​ണു ബി​ഹാ​റി​ൽ​നി​ന്നു​ള്ള വി​ര​മി​ച്ച ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കി​ഷോ​ർ കു​ണാ​ൽ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.

വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് അം​ഗ​വും ശ്രീ​രാം ജ​ൻ​മ​ഭൂ​മി തീ​ർ​ത്ത ക്ഷേ​ത്ര ട്ര​സ്റ്റി​ലെ ഏ​ക ദ​ളി​ത് അം​ഗ​വു​മാ​യ ക​മ​ലേ​ഷ് ചൗ​പ​ലാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ട്ര​സ്റ്റി​ന് ഇ​ത്ര​യും വ​ലി​യ തു​ക സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ തു​ക മ​ട​ക്കി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​മ​ക്ഷേ​ത്രം നി​ർ​മാ​ണ​ത്തി​നു ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ, ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നു മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​മ​ലേ​ഷ് കു​ണാ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ര​ണ്ടു കോ​ടി​യു​ടെ ചെ​ക്കു​മാ​യി കു​ണാ​ൽ അ​യോ​ധ്യ​യി​ൽ എ​ത്തി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രാ​ണു ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​ലേ​ക്ക് ആ​ദ്യ സം​ഭാ​വ​ന ന​ൽ​കി​യ​ത്. ഒ​രു രൂ​പ​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡി. ​മു​ർ​മു​വി​ന്‍റെ പേ​രി​ലു​ള്ള സം​ഭാ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.