നേര്യമംഗലത്തിനു സമീപം യുവ വൈദികൻ വ​ള്ളം മു​ങ്ങി മ​രി​ച്ചു
Sunday, February 23, 2020 10:42 PM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വ​ഞ്ചി മ​റി​ഞ്ഞ് കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ യു​വ വൈ​ദി​ക​ൻ മ​രി​ച്ചു. ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എം​ഫി​ൽ വി​ദ്യാ​ർ​ഥി മു​വാ​റ്റു​പു​ഴ ര​ണ്ടാ​ർ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ൽ ഫാ.​ജോ​ൺ (33) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​ആ​വോ​ലി​ച്ചാ​ലി​ന് സ​മീ​പം പെ​രി​യാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഫാ. ​ജോ​ണി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു വൈ​ദി​ക​ർ ര​ക്ഷ​പെ​ട്ടു.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ സ​മി​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വ​ഞ്ചി ഉ​ട​ൻ തു​ഴ​ഞ്ഞെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ഫാ.​ജോ​ണി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ.​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി, മ​ല​യി​ഞ്ചി സെ​ന്‍റ് തോ​മ​സ് പ​ള​ളി വി​കാ​രി ഫാ.​ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രെ കോ​ത​മം​ഗ​ലം ധ​ർ​മ്മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൃ​ത​ദേ​ഹം ധ​ർ​മ്മ​ഗി​രി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ആ​വോ​ലി​ച്ചാ​ൽ ക​ട​വി​ൽ നി​ന്നും അ​ൽ​പ്പ​ദൂ​രം നീ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ത​ടി​കൊ​ണ്ടു​ള്ള വ​ഞ്ചി ഉ​ല​ഞ്ഞ് മ​റി​ഞ്ഞ​ത്. മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ർ പ​ടി​ഞ്ഞാ​റ്റു​വേ​ലി​ൽ പ​രേ​ത​നാ​യ റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ ജേ​ക്ക​ബ് - റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക റോ​സി​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ.​ജോ​ൺ . ഏ​ക സ​ഹോ​ദ​ര​ൻ സോ​ബി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.