അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി
Monday, February 24, 2020 12:48 PM IST
അഹമ്മദാബാദ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച 11.40ന് ​സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പട്ടേൽ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പ് എ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണിയും ട്രം​പി​നെ സ്വീ​ക​രി​ക്കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെത്തിയിരുന്നു.ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ൾ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ർ​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ർ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന 22 കി​ലോ​മീ​റ്റ​ർ റോ​ഡ്ഷോ​യി​ൽ ട്രം​പും മോ​ദി​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഉ​ച്ച​യ്ക്ക് 1.05ന് ​അ​ഹ​മ്മ​ദാ​ബാ​ദ് മൊ​ട്ടേ​റ സ്റ്റേ​ഡി​യ​ത്തി​ൽ "ന​മ​സ്തേ ട്രം​പ് ' പ​രി​പാ​ടി. തു​ട​ർ​ന്ന് ആ​ഗ്ര​യി​ലേ​ക്കു പോ​കു​ന്ന ട്രം​പ് താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം രാ​ത്രി‍​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തും.

രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി ചൊ​വ്വാ​ഴ്ച ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. പ്ര​തി​രോ​ധം, വ്യാ​പാ​രം, നി​ക്ഷേ​പം, ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ട്ടം, ഊ​ർ​ജ സു​ര​ക്ഷ, മ​ത​സ്വാ​ത​ന്ത്യം തു​ട​ങ്ങി​യ​വ മോ​ദി-​ട്രം​പ് ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കു​മെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.