സം​ഘ​ർ​ഷം: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി
Monday, February 24, 2020 10:30 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ട്വീ​റ്റ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ ന​ൽ​ക​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് ഡ​ൽ​ഹി പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ ഒ​രു പോ​ലീ​സു​കാ​ര​നും ര​ണ്ടു നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് മ​രി​ച്ച​ത്.

ക​ർ​ദ്ദം​പു​രി​ലും ഭ​ജ​ൻ​പു​ര​യി​ലു​മാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി സം​ഘ​ർ​ഷം അ​ര​ങ്ങേ​റു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ട​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ എ​ട്ട് ക​ന്പ​നി സി​ആ​ർ​പി​എ​ഫി​നെ​യും ഒ​രു ക​ന്പ​നി വ​നി​താ ദ്രു​ത ക​ർ​മ​സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.