ഡ​ൽ​ഹി​യി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ കോ​ൺ​ഗ്ര​സി​ന് അ​വ​കാ​ശ​മി​ല്ല: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ
Wednesday, February 26, 2020 4:03 PM IST
ന്യൂ​ഡ​ൽ​ഹി: സി​ക്ക് കൂ​ട്ട​ക്കൊ​ല​യെ പി​ന്തു​ണ​ച്ച കോ​ൺ​ഗ്ര​സി​ന് ഡ​ൽ​ഹി​യി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. മി​ന്ന​ലാ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്തു​ള്ള​ത് പോ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തെ കു​റി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജാ​വ​ദേ​ക്ക​ർ.

ഡ​ൽ​ഹി ക​ലാ​പം ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ സ​മാ​ധാ​നം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്. അ​തി​നു​പ​ക​രം സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​മാ​ണ്. ക​ലാ​പ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​വി​ടെ​യെ​ന്നു അ​വ​ർ(​കോ​ൺ​ഗ്ര​സ്) ചോ​ദി​ക്കു​ന്നു. അ​ദ്ദേ​ഹം ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തെ​ന്നും ജാ​വ​ദേ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ പോ​ലീ​സി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും അ​മി​ത് ഷാ ​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​സ്താ​വ​ന പോ​ലീ​സി​ന്‍റെ മാ​നോ​വീ​ര്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും
കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ഡ​ൽ‌​ഹി ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​മി​ത് ഷാ​യ്ക്കാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ് ക​ലാ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ കേ​ന്ദ്ര, ഡ​ൽ​ഹി സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണ്. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? ക​ലാ​പം തു​ട​ങ്ങി​യ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് എ​ന്ത് വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്? സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്ര പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്. സ്ഥി​തി​വ​ഷ​ളാ​കു​ന്ന​തു ക​ണ്ടി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ളി​ക്കാ​തി​രു​ന്ന​തെ​ന്നും സോ​ണി​യ ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.