കു​ട്ട​നാ​ട് ഉപതെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ലി​ൽ?
Wednesday, February 26, 2020 4:41 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ മാ​സം ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​നം ആ​യ​തി​നാ​ൽ മാ​ർ​ച്ചി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ധ്യ​ത​യി​ല്ല. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു.

തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന​ത്. ഈ ​വ​ർ​ഷം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ലി​യ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മാ​ണ് ക​ല്പി​ക്ക​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.