ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ പ​ട്ടി​ക ലോ​ക്ക്ഡൗ​ണി​നു​ശേ​ഷമെന്ന് തെ​ര. ക​മ്മീ​ഷ​ൻ
Saturday, March 28, 2020 10:46 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ പ​ട്ടി​ക ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ന​വം​ബ​ർ 11ന് ​മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 27ന് ​അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​നാ​ണ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.