പ്ര​ണ​യനൈ​രാ​ശ്യം; യു​വാ​വ് സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി
Sunday, April 5, 2020 2:41 PM IST
കൊ​ല്ലം: പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ഇ​ന്ന് രാ​വി​ലെ കൊ​ല്ല​ത്താ​ണ് സം​ഭ​വം. ക​ട​വൂ​ർ സ്വ​ദേ​ശി ശെ​ൽ​വ​മ​ണി എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ബ​ന്ധു​വാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശെ​ൽ​വ​മ​ണി, സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​മ്മ​യ്ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട‌്.

പു​ല​ര്‍​ച്ചെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ആ​ദ്യം വീ​ടി​ന്‍റെ വാ​തി​ലി​ന് തീ​യി​ട്ടു. ഇ​ത് ക​ണ്ട യു​വ​തി​യും വീ​ട്ടു​കാ​രും ര​ക്ഷ​പെ​ടാ​നാ​യി വീ​ടി​ന്‍റെ പി​ന്‍​വാ​തി​ലി​ലൂ​ടെ ഓ​ടി.​പി​ന്നാ​ലെ എ​ത്തി​യ ശെ​ൽ​വ​മ​ണി ഇ​വ​രു​ടെ ശ​രീ​ര​ത്തേ​ക്കും സ്വ​ന്തം ശ​രീ​ര​ത്തേ​ക്കും മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

മ​ക​ളെ ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ​യ്ക്ക് പൊ​ള്ള​ലേ​റ്റ​ത്. യു​വ​തി​യ്ക്ക് പ​രി​ക്കി​ല്ല. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ശെ​ല്‍​വ​മ​ണി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.