ഇന്ത്യ മരുന്ന് അയച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരും: ട്രംപ്
Tuesday, April 7, 2020 10:56 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡിസി: കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കു​വാ​ൻ മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ അ​യ​യ്ക്കു​വാ​ൻ ട്രം​പ് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല. മ​രു​ന്ന് അ​യ​ച്ച് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും. ‌ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.