ഫ്രാ​ൻ​സി​ലും മ​ര​ണം വി​ത​ച്ച് കൊ​റോ​ണ; ഒ​റ്റ ദി​വ​സം 833 ജീ​വ​ൻ പൊ​ലി​ഞ്ഞു
Tuesday, April 7, 2020 9:57 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ലും കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) രോ​ഗം ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് 833 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ർ മ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം 8,911 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​വ​ർ 98,010 ആ​യി. തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രി​ൽ 605 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​റ്റ് 228 പേ​ർ ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലു​മാ​ണ് മ​രി​ച്ച​ത്.

രോ​ഗ​വ്യാ​പ​നം അ​വ​സാ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ഒ​ലി​വ​ർ വെ​രാ​ൻ പ​റ​ഞ്ഞു. രോ​ഗ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണ്. പാ​ത നീ​ള​മു​ള്ള​താ​ണ്. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ ഇ​ത് കാ​ണി​ക്കു​ന്നു മ​ന്ത്രി അ​റി​യി​ച്ചു. വീ​ട്ടി​ൽ ത​ന്നെ തു​ട​രു​ക, സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ര​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​റ്റ​ലി​യി​ൽ മ​ര​ണം വ​ർ​ധി​ച്ചു. എ​ന്നാ​ൽ സ്പെ​യി​നി​ൽ മ​ര​ണ​ത്തി​ന്‍റെ നി​ര​ക്ക് നാ​ലു​ദി​വ​സ​മാ​യി കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.