മും​ബൈ​യി​ൽ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു
Wednesday, April 8, 2020 12:26 PM IST
മും​ബൈ: കോ​വി​ഡ് വൈ​റ​സ് സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യ​താ​യി ബൃ​ഹ​ൻ മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 1,018 കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള സം​സ്ഥാ​നം. ഇ​തി​ൽ 642 പേ​രും മും​ബൈ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,000 ക​ട​ന്ന​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. പ​ല​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​ത​യി​ല്ല. പൂ​ന​യി​ൽ 159 കേ​സു​ക​ളും, താ​നെ​യി​ൽ 87 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല ധാ​രാ​വി​യി​ലെ ചേ​രി​യി​ലും കേ​സു​ക​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ 35 പേ​ര്‍ മ​രി​ക്കു​ക​യും 773 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 149 ആ​യി. രാ​ജ്യ​ത്ത് മൊ​ത്തം കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 5,194 ആ​യി ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.