സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് ടെ​സ്റ്റ് സൗ​ജ​ന്യ​മാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ടു സു​പ്രീം​കോ​ട​തി
Wednesday, April 8, 2020 6:26 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്വ​കാ​ര്യ ലാ​ബു​ക​ൾ രോ​ഗി​ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്ക​രു​തെ​ന്നു സു​പ്രീം​കോ​ട​തി. ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ണി​ന്േ‍​റ​യും എ​സ്. ര​വീ​ന്ദ്ര ഭ​ട്ടി​ന്േ‍​റ​യും ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ പ​രി​ശോ​ധ​ന ഫീ​സാ​യി 4500 രൂ​പ നി​ശ്ച​യി​ച്ച​തു ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

സ്വ​കാ​ര്യ ലാ​ബു​ക​ൾ കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ൻ​തു​ക വാ​ങ്ങു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ടെ​സ്റ്റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ റീ ​ഇം​ബേ​ഴ്സ്മെ​ന്‍റ് ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വ് ഉ​ട​നു​ണ്ടാ​കു​മെ​ന്നു സു​പ്രീം കോ​ട​തി അ​റി​യി​ച്ചു.

അ​ഭി​ഭാ​ഷ​ക​ൻ ശ​ങ്ക​ർ​ദേ​വ് സു​ധി കോ​വി​ഡ് ടെ​സ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

നി​ല​വി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ൾ കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്ക് 4500 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണു സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തേ​ണ്ട ആ​വ​ശ്യം വ​ന്ന​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.