സ്വ​ന്തം ജ​ന​ത്തെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ചി​ന്ത​യി​ല്ല; കേ​ര​ള​ത്തി​നെ​തി​രെ പീ​യു​ഷ് ഗോ​യ​ൽ
Monday, May 25, 2020 7:21 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി റെ​യി​ൽ​വേ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ രം​ഗ​ത്ത്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന് പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

മും​ബൈ​യി​ൽ​നി​ന്നു​ള്ള ട്രെ​യി​നാ​ണ് കേ​ര​ളം അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. സ്വ​ന്തം ജ​ന​ത്തെ കു​റി​ച്ച് ചി​ന്ത​യി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ചാ​ൽ എ​ന്താ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

കേ​ര​ളം എ​തി​ർ​ത്ത​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ശ്ര​മി​ക് ട്രെ​യി​ൻ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.