പോ​ക്സോ കേ​സ്: ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണ​മെ​ന്നു ര​ഹ്ന ഫാ​ത്തി​മ​യോ​ട് ബി​എ​സ്എ​ൻ​എ​ൽ
Tuesday, June 30, 2020 5:15 PM IST
കൊ​ച്ചി: ന​ഗ്ന​ശ​രീ​ര​ത്തി​ൽ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ചു ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പോ​ക്സോ കേ​സ് ചു​മ​ത്തി​യ​തി​നു പി​ന്നാ​ലെ ര​ഹ്ന ഫാ​ത്തി​മ​യോ​ട് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ബി​എ​സ്എ​ൻ​എ​ൽ. നോ​ട്ടീ​സ് ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ മാ​സം പ​തി​നൊ​ന്നി​ന് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ഹ്ന​യെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും ബി​എ​സ്എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ര​ഹ്ന​യ്ക്ക് അ​വി​ടെ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യാ​ത്ത പ​ക്ഷം ബ​ല​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും നോ​ട്ടി​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

പോ​ലീ​സ് സൈ​ബ​ർ​ഡോ​മി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സൗ​ത്ത് പോ​ലീ​സാ​ണ് ര​ഹ്ന​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പോ​ക്സോ നി​മ​പ്ര​കാ​രം ജാ​മ്യം കി​ട്ടാ​ത്ത വ​കു​പ്പി​ലാ​ണ് കേ​സ്. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ഹ്ന ഫാ​ത്തി​മ​യ്ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തി​രു​വ​ല്ല പോ​ലീ​സും ര​ഹ്ന​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ത​നി​ക്കെ​തി​രാ​യ പോ​ക്സോ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ര​ഹ്ന​യു​ടെ വാ​ദം. ലൈം​ഗി​ക​ത​യും സ്ത്രീ ​ശ​രീ​ര​വും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വീ​ട്ടി​ലും സ​മൂ​ഹ​ത്തി​ലും ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് ര​ഹ്ന ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ത​ന്നെ കേ​സി​ൽ തെ​റ്റാ​യി പ്ര​തി​ചേ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.