ഡ​ൽ​ഹി​യി​ൽ 5.5 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്നത് കേന്ദ്രത്തിന്‍റെ കണക്ക്: സി​സോ​ദി​യ
Thursday, July 2, 2020 8:09 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 5.5 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കാ​ണെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും സി​സോ​ദി​യ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ 5.5 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​മെ​ന്നാ​ണ് സി​സോ​ദി​യ പ​റ​യു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.