ജ​വാ​നെ​യും ബാ​ല​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു
Friday, July 3, 2020 9:47 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​നെ​യും ആ​റു വ​യ​സു​ള്ള കു​ട്ടി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. ശ്രീ​ന​ഗ​റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സാ​ഹി​ദ് ദാ​സ് എ​ന്ന ഭീ​ക​ര​നെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്.

അ​ന​ന്ത്നാ​ഗി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് സി​ആ​ർ​പി​എ​ഫ് ജ​വാ​നെ​യും ബാ​ല​നെ​യും സാ​ഹി​ദ് ദാ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

വ്യാ​ഴാ​ഴ്ച ശ്രീ​ന​ഗ​റി​ലെ മാ​ൽ‌​ബാ​ഗി​ൽ സി​ആ​ർ​പി​എ​ഫും സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സാ​ഹി​ദ് ദാ​സി​നെ വ​ക​വ​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.