ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ജ​വാന്മാ​ർ​ക്ക് പ​രി​ക്ക്
Sunday, July 5, 2020 5:30 AM IST
കോ​ൽ​ക്ക​ത്ത: ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ബി​എ​സ്എ​ഫ് ജ​വാന്മാ​ർ​ക്ക് പ​രി​ക്ക്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്കു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്തു സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ബി​എ​സ്എ​ഫി​ന്‍റെ ബ​ൻ​സ്ഘ​ട്ട പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.12 പേ​ർ അടങ്ങുന്നസം​ഘം മു​ള​വ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം പ​ന്പ് ആ​ക്ഷ​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. ഇ​തോ​ടെ ക​ള്ള​ക്ക​ട​ത്ത് സം​ഘം അ​തി​ർ​ത്തി ക​ട​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഓ​ടി​പോ​യെന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സൈ​നി​ക​രു​ടെ വെ​ടി​വ​യ്പി​ൽ ര​ണ്ട് മൂ​ന്ന് അ​ക്ര​മി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.