സ്വ​ര്‍​ണ​ക്ക​ട​ത്ത്: സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ഫ്‌​ളാ​റ്റി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന
Monday, July 6, 2020 8:22 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ർ​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ഫ്‌​ളാ​റ്റി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്കി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് പ​രി​ശോ​ധ​ന. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​യാ​ണ് സ്വ​പ്ന സു​രേ​ഷ്.

ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യി​രു​ന്നു സ്വ​പ്ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത്തി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സ​രി​ത്തും സ്വ​പ്‌​ന സു​രേ​ഷും നേ​ര​ത്തെ കോ​ണ്‍​സു​ലേ​റ്റി​ല്‍ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നു. അ​ന്നും ഇ​വ​ര്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ല്‍ സ്വ​പ്‌​ന​യെ​യും സ​രി​ത്തി​നെ​യും കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് എ​ന്ന പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ല്‍​നി​ന്ന് 30 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.