അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ ഇ​ഡി നാ​ലാം ത​വ​ണയും ചോ​ദ്യം ചെ​യ്തു
Friday, July 10, 2020 7:12 AM IST
ന്യൂ​ഡ​ൽ​ഹി: സ്റ്റെ​ർ​ലിം​ഗ് ബ​യോ​ടെ​ക് ക​ന്പ​നി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണ കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന​ലെ ഏ​ഴു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു. നാ​ലാം ത​വ​ണ​യാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.

പ​ട്ടേ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​യിരു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ന് ​രാ​ജ്യ​സ​ഭാ എം​പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘം വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ട​ങ്ങി​പ്പോ​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ​ഥ​ർ ത​ന്നോ​ട് 24 ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​ത്. നാ​ല് കൂ​ടി​ക്കാ​ഴ്ച​ക​ളി​ലാ​യി 152 ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം തേ​ടി​യെ​ന്നും പ​ട്ടേ​ൽ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​നു പു​റ​മെ ഭ​ര​ണ​ക​ക്ഷി​യി​ലെ ആ​ളു​ക​ളേ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ഇ​ഡി സു​ഹൃ​ത്തു​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. അ​ല്ലെ​ങ്കി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് ആ​ളു​ക​ൾ‌ ക​രു​തു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ജൂ​ലൈ ര​ണ്ടി​നാ​ണ് ഇ​തി​നു മു​ൻ​പ് പ​ട്ടേ​ലി​നെ ചോ​ദ്യം ചെ​യ്ത​ത്. അ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ 10 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.