സ​ച്ചി​ൻ പൈ​ല​റ്റ് എം​എ​ൽ​എ​മാ​രു​മാ​യി ഡ​ൽ​ഹി​യി​ൽ; ഗ​ലോ​ട്ട് സ​ർ​ക്കാ​ർ ഉ​ല​യു​ന്നു
Sunday, July 12, 2020 12:45 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ എം​എ​ൽ​എ​മാ​രു​മാ​യി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് കോ​ൺ‌​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച​തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം രാ​ജ​സ്ഥാ​നി​ലും. അ​ശോ​ക് ഗ​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ ക​ലാ​പം ഉ​യ​ർ​ത്തി ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് അ​ടു​പ്പ​ക്കാ​രാ​യ എ​ട്ട് എം​എ​ൽ​എ​മാ​രു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി.

സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ‌ ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി സ​ച്ചി​ൻ പൈ​ല​റ്റ് ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​നി​ടെ 25 എം​എ​ല്‍​എ​മാ​ര്‍ സ​ച്ചി​ന്‍റെ കൂ​ടെ​യാ​ണെ​ന്നും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ഭ​ര​ണ​ത്തി​ലേ​യ്ക്ക് തി​രി​ച്ചു​കൊ​ണ്ട​വ​രു​ന്ന​തി​ല്‍ പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സ​ച്ചി​ന്‍ പൈ​ല​റ്റ്, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മു​തി​ര്‍​ന്ന നേ​താ​വാ​യ അ​ശോ​ക് ഗ​ലോ​ട്ടി​നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണെ​ന്ന് ഗ​ലോ​ട്ട് ഇ​ന്ന​ലെ പ്ര​തി​ക​രി​ച്ചി​രു​ന്നു. എം​എ​ൽ​എ​മാ​ർ​ക്ക് ബി​ജെ​പി 15 കോ​ടി രൂ​പ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഗ​ലോ​ട്ട് ആ​രോ​പി​ച്ചു. കോ​ഴ വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ മൂ​ന്ന് സ്വ​ത​ന്ത്ര എം​എ​ൽ​എ​മാ​രെ അ​ഴി​മ​തി വി​രു​ദ്ധ സേ​ന ഇ​ന്ന് ചോ​ദ്യം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.