ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യി ഇ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും
Monday, July 13, 2020 8:46 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് ഇ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. സ​ച്ചി​ൻ പൈ​ല​റ്റ് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടി​ക്കാ​ഴ്ച.

ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നാ​ണ് സ​ച്ചി​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്താ​ൽ പോ​കാ​ൻ ത​യാ​റാ​യേ​ക്കു​മെ​ന്ന് സ​ച്ചി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രാ​ജ​സ്ഥാ​ൻ വി​ഷ​യ​ത്തി​ൽ കാ​ത്തി​രു​ന്ന് കാ​ണാം എ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ച്ചി​ൻ പൈ​ല​റ്റ് ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു. സ​ച്ചി​ൻ പൈ​ല​റ്റി​നെ പി​ന്തു​ണ​യ്ക്കു​ന്ന 12 എം​എ​ൽ​എ​മാ​ർ ഡ​ൽ​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ലു​ള്ള പ​ഞ്ച ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ ഐ​ടി​സി ഗ്രാ​ൻ​ഡ് ഭാ​ര​തി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

ത​നി​ക്ക് 30 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​യെ​ന്നും സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​യു​ന്നു. ഇ​ന്ന​ത്തെ കോ​ൺ​ഗ​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്കു​പോ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഉ​യ​ർ​ത്തി​യ അ​തേ വെ​ല്ലു​വി​ളി​യു​മാ​യാ​ണ് സ​ച്ചി​ൻ പൈ​ല​റ്റ് രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടു​മാ​യു​ള്ള അ​സ്വാ​ര​സ്യം മൂ​ർ​ച്ഛി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു ച​ർ​ച്ച ന​ട​ത്താ​നാ​ണു വ​ന്ന​തെ​ങ്കി​ലും ത​ല​സ്ഥാ​ന​ത്ത് ബി​ജെ​പി നേ​താ​ക്ക​ളു​മാ​യും സ​ച്ചി​ൻ പൈ​ല​റ്റ് ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണു വി​വ​രം.

രാ​ജ​സ്ഥാ​നി​ലെ 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​ന് 107 എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്. 12 സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യു​മു​ണ്ട്. രാ​ഷ്‌​ട്രീ​യ ലോ​ക് ദ​ൾ, സി​പി​എം, ഭാ​ര​തീ​യ ട്രൈ​ബ​ൽ പാ​ർ​ട്ടി തു​ട​ങ്ങി​യ​വ​യു​ടെ അ​ഞ്ച് എം​എ​ൽ​എ​മാ​രും കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.