ഭൂ​മി പൂ​ജ,​ അവസാനവട്ട ഒ​രു​ക്ക​ത്തിൽ അ​യോ​ധ്യ​; പ്ര​ധാ​ന​മ​ന്ത്രി പ​റ​ന്നെ​ത്തും
Tuesday, August 4, 2020 1:40 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഡ​ൽ​ഹി​യി​ൽ​നി​ന്നും വ്യോ​മ​മാ​ർ​ഗ​മെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​യോ​ധ്യ​യി​ൽ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ന​ഗ​രി​യു​ടെ സു​ര​ക്ഷ കേ​ന്ദ്ര​സേ​ന ഏ​റ്റെ​ടു​ത്തു.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​വി​ലെ 9.30 ല​ക്നോ​വി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ന്നി​റ​ങ്ങും. ഇ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ അ​യോ​ധ്യ​യി​ലേ​ക്ക് പോ​കും. അ​യോ​ധ്യ​യി​ൽ 11.30 ന് ​എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യം ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. പ​ത്ത് മി​നി​ട്ട് നേ​രം അ​വി​ടെ ചെ​ല​വ​ഴി​ക്കും. തു​ട​ര്‍​ന്ന് പ​തി​നൊ​ന്ന​ര​യോ​ടെ ഒ​രു മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ഭൂ​മി​പൂ​ജ. ഭൂ​മി പൂ​ജ​ക്ക് ശേ​ഷം ക്ഷേ​ത്ര മു​റ്റ​ത്ത് പ്ര​ധാ​ന​മ​ന്ത്രി പാ​രി​ജാ​ത തൈ ​ന​ടും.

ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ​ട​ക്കം അ​ഞ്ച് പേ​രേ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​കൂ. 150 ക്ഷ​ണി​താ​ക്ക​ളി​ല്‍ 133 പേ​രും സ​ന്യാ​സി​മാ​രാ​ണ്. ഇ​വ​ര്‍​ക്കൊ​പ്പം ഉ​ത്ത​ര്‍ പ്ര​ദേ​ശ് സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ര്‍, സ​ഫ​ര്‍ ഫ​റൂ​ക്കി​യും, കേ​സി​ലെ പ്ര​ധാ​ന​ഹ​ര്‍​ജി​ക്കാ​ര​നാ​യ ഇ​ക്ബാ​ല്‍ അ​ന്‍​സാ​രി​യും ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.