എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ സ​ഹോ​ദ​ര​ന് സി​വി​ൽ സ​ർ​വീ​സി​ൽ 156-ാം റാ​ങ്ക്
Tuesday, August 4, 2020 4:49 PM IST
കോ​ഴി​ക്കോ​ട്: എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ ജോ​ർ​ജ് അ​ല​ൻ ജോ​ണി​നു സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക്. നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നാ​യ ജോ​ർ​ജ് അ​ല​ൻ 156-ാം റാ​ങ്കാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ധ​ന​കാ​ര്യ വ​കു​പ്പി​ൽ​നി​ന്നു സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ഡോ​ക്ട​ർ ജോ​ണ്‍ ജോ​സ​ഫി​ന്‍റെ മ​ക്ക​ളാ​ണ് ഇ​രു​വ​രും. സി​വി​ൽ സ​ർ​വീ​സി​ലേ​ക്ക് ഒ​രു വീ​ട്ടി​ൽ​നി​ന്നു മൂ​ന്നു പേ​ർ എ​ത്തി​യെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. 2015-ലാ​ണ് ചൈ​ത്ര സി​വി​ൽ സ​ർ​വീ​സി​ൽ 111-ാം റാ​ങ്ക് നേ​ടി​യ​ത്. നി​ല​വി​ൽ ജോ​ർ​ജ് അ​ല​ൻ ജോ​ണി​ന് ഐ​പി​എ​സ് ല​ഭി​ക്കാ​നാ​ണു സാ​ധ്യ​ത.

നി​ല​വി​ൽ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് എ​സ്പി​യാ​ണ് ചൈ​ത്ര തെ​രേ​സ ജോ​ണ്‍. അ​ഞ്ചാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണു ചൈ​ത്ര 111-ാം റാ​ങ്കി​ൽ എ​ത്തി​യ​ത്. അ​ഞ്ചു ത​വ​ണ എ​ഴു​ത്തു​പ​രീ​ക്ഷ പാ​സാ​യി​രു​ന്നു. മൂ​ന്നു ത​വ​ണ ഇ​ന്‍റ​ർ​വ്യൂ വ​രെ എ​ത്തി. മൂ​ന്നാം അ​വ​സ​ര​ത്തി​ലാ​ണ് ഇ​വ​ർ ഇ​ന്‍റ​ർ​വ്യു പാ​സാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.