സി​റി​യ​ൻ പ്ര​വി​ശ്യ​ക​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം
Thursday, August 6, 2020 8:41 AM IST
സി​റി​യ​ൻ: പ്ര​വി​ശ്യ​ക​ളി​ൽ ഭീ​ക​ര​ർ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. റ​ഷ്യ​ൻ സൈ​ന്യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട്ട​ത്. ഇ​ഡ്‌ലി​ബ്, അലെ​പ്പോ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഹാ​യ​ത് തെ​ഹ്രീ​ർ അ​ൽ ഷാം ​എ​ന്ന സം​ഘ​ട​ന​യാ​ണ് ഷൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. റ​ഷ്യ​ൻ പ്ര​തി​രോ​ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സി​റി​യ​ൻ സ​മാ​ധ​ന-​ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​മാ​ണ് ഷെ​ൽ ആ​ക്ര​മ​ണ​ത്തേ​ക്കു​റി​ച്ചു​ള്ള വി​വ​രം പ​ങ്കു​വ​ച്ച​ത്.

ജ​ബ്ല, മാ​ര​റ്റ്ല ഹു​ർ​മ, ദാ​ദി​ക്ക്, മെ​ല്ല​ജ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സ്ഫോ​ട​നം ന​ട​ന്ന​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.