റി​പ്പോ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ ആ​ർ​ബി​ഐ
Thursday, August 6, 2020 1:50 PM IST
മും​ബൈ: റി​പ്പോ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് നാ​ലു​ശ​ത​മാ​ന​ത്തി​ൽ തു​ട​രും. പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ല​ക്ഷ്യ​മി​ട്ട പ​രി​ധി​യി​ൽ ത​ന്നെ നി​ർ​ത്തു​ന്ന​തി​നും മ​ഹാ​മാ​രി​യു​ടെ പ്ര​ഭാ​വം സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ സൃ​ഷ്ടി​ച്ച ആ​ഘാ​തം മ​റി ക​ട​ക്കു​ന്ന​തി​നും വ​ള​ർ​ച്ച​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ധ​ന​ന​യം തു​ട​രു​മെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത് ദാ​സ് പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ഇ​തു​വ​രെ റി​പ്പോ നി​ര​ക്കി​ൽ 1.15 ശ​ത​മാ​നം (115 അ​ടി​സ്ഥാ​ന പോ​യി​ന്‍റ്) കു​റ​വു​വ​രു​ത്തി​യി​രു​ന്നു. വി​പ​ണി​യി​ൽ പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള നി​ര​വ​ധി ന​ട​പ​ട​ക​ളും കോ​വി​ഡ് കാ​ല​ത്ത് ആ​ർ​ബി​ഐ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​ര​ക്കു​ക​ളി​ൽ ത​ൽ​ക്കാ​ലം മാ​റ്റം​വ​രു​ത്തേ​ണ്ടെ​ന്ന് ആ​ർ​ബി​ഐ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച ചു​രു​ങ്ങു​മെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.